ഉത്തരകൊറിയൻ വിശേഷങ്ങൾ - Facts about north Korea

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ......... കേട്ടാൽ അത്ഭുതം തോന്നുന്ന അവിടത്തെ ചില കാര്യങ്ങൾ വായിക്കാം..........

ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912 മുതലാണ് അതായത് നമ്മുടെ 2015 എന്ന വർഷം  ഉത്തര കൊറിയൻ സര്ക്കാരിന്  കൊല്ലവർഷം 103 ആണ്. (ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം ജനിച്ചത് )

അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ.......


ഉത്തരകൊറിയയിൽ 3 തലമുറ കാലാവധിയുള്ള ശിക്ഷയുണ്ട്....... അതായത്, ഒരാൾ കുറ്റം ചെയ്താൽ അയാളുടെ മകനും പേരക്കുട്ടിയും ശിക്ഷ അനുഭവിക്കേണ്ടി വരും....

ഗവണ്മെന്റ് അനുവദിച്ച 28 അംഗീകൃത ഹെയർ സ്റ്റൈലുകൾഉണ്ട്, അതിലേതെങ്കിലും മാത്രമേ മുടിവെട്ടാൻ തെരെഞ്ഞെടുക്കാവു....

കഴിഞ്ഞ 60 വർഷത്തിൽ 23000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്ക് താമസം മാറ്റി, എന്നാൽ തിരിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയയിലേക്ക് വന്നത് 2 പേർ മാത്രമാണു......

ബൈബിൾ കൈവശം വെക്കുക, ദക്ഷിണ കൊറിയൻ സിനിമകൾ കാണുക, നീലച്ചിത്രങ്ങൾ കാണുക എന്നിവയെല്ലാം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണു........

പട്ടാള ഉദ്യോഗസ്ഥർക്കും , ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മാത്രമേ സ്വന്തമായി കാർ വാങ്ങാൻ അനുമതിയുള്ളൂ.......

ജീൻസ്ധരിക്കുന്നത് കുറ്റകരമാണ്

ജൂലൈ 8നും ,ഡിസംബർ 17നും ജനിച്ചവർ തങ്ങളുടെ ജന്മദിനം ആഘോഷിക്കാറില്ല...... കാരണം നേതാക്കളായ കിം-ഇൽ -സുങ്ങും , കിം ജോങ്ങ് ഇലും മരിച്ചത് ആ തിയതികളിലാണ്.....

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഉത്തരകൊറിയയിലാണു... ഒന്നരലക്ഷമാണു സീറ്റിങ്ങ് കപ്പാസിറ്റി.....

ഉത്തര കൊറിയയിൽ ആകെ 3 ടീവി ചാനലുകളെ ഉള്ളു.......അതിൽ രണ്ടെണ്ണം വീക്കെൻഡ്സിലും, ബാക്കിഒരെണ്ണം വൈകുന്നേരങ്ങളിലുമേ സംപ്രക്ഷേപണം ഉള്ളൂ......

നിങ്ങൾക്കിതൊക്ക വായിക്കാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ഉത്തരകൊറിയയിൽ അല്ല, കാരണം, അവിടെ ഫേസ്ബുക്ക് & വാട്ട്സ് ആപ്പ് ലഭ്യമല്ല........

ഏറ്റവും വലിയ ഹൈലൈറ്റ്........ ഇതൊരു കമ്മ്യൂണിസ്റ്റ് രാജ്യമാണ്.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz