കൊഴിക്കോട്ടെ സാധാരണക്കാരായ ജനങ്ങളുടെ ഉപയോഗത്തിന് മൊബൈൽ ICU - Call 9497717211

അപകടങ്ങളാലോ രോഗവസ്ഥയാലോ ഗുരുതരമായ നിലയിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ആമ്പുലൻസ് എന്ന വാഹനതെക്കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. പലപ്പോഴും ഒരു ആശുപത്രിയിൽ നിന്നും കൂടുതൽ ചികിത്സ സൗകര്യം ലഭ്യമാക്കാനായി രോഗിയെ മറ്റുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിന്  ആമ്പുലൻസുകളെ തന്നെയാണ് നം കൂടുതളായും ആശ്രയിക്കുന്നത്.  എന്നാൽ പലപ്പോഴും രോഗികളുടെ ഗുരുതരാവസ്ഥ കാരണം ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ രോഗികൾ മരണപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. യാത്രയിൽ പലപ്പോഴും രോഗിയുടെ ആരോഗ്യനില വഷളായിട്ടാണ് മരണം സംഭവിക്കുന്നത്.

          ഇത്തരം സാഹചര്യങ്ങൾ  ആവശ്യമായി വരുമ്പോഴാണ് നം മൊബൈൽ ICU എന്ന പ്രത്യേക വാഹനത്തെപ്പറ്റി അറിയേണ്ടത്. ഒരു ആശുപത്രിയിലെ ICU വിൽ ലഭ്യമായ ഒക്സിജൻ, ഗ്ലൂകോസ് തുടങ്ങിയ അവശ്യ സൌകര്യങ്ങൾ കൂടാതെ വിദഗ്ദനായ ഡോക്ടറുടെ സേവനവും ഇതിൽ ലഭ്യമാണ്.
          കൊഴിക്കോട്ടെ പ്രശസ്ത ആശുപത്രികളായ മെംസ്, ബേബി മെമ്മോറിയൽ ഹൊസ്പിറ്റൽ, കോഴിക്കോട് സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഉള്ളത്. പൊതുവെ സ്വകാര്യ ആശുപത്രികളിൽ നൽകേണ്ടി വരുന്ന ഉയർന്ന വാടക പലപ്പോഴും സാധാരണക്കാരായ ജനങ്ങളെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്.
        സാധാരണക്കാരായ ജനങ്ങളുടെ ഉപയോഗത്തിന് വേണ്ടി  ഇത്തരം മൊബൈൽ ICU വാഹനം  കാലിക്കറ്റ്‌ സിറ്റി സഹകരണ ബാങ്ക്  ആരംഭിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബാങ്ക് ഇത്തരം സേവനപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത്. മറ്റുള്ളവർ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോൾ കാലിക്കറ്റ്‌ സിറ്റി സർവീസ് സഹാകരണ ബാങ്ക് തികച്ചും ലഭേച്ഛയില്ലാതെയാണ് പ്രവര്ത്തിക്കുന്നത്. മറ്റുള്ളവർ മിനിമം സർവീസ് ചാർജ് ആയി 3000 രൂപ ഈടാക്കുമ്പോൾ ഇവിടെ സർവീസ്  ചാർജ് ആയി കേവലം 1000 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. അതേപോലെ 108 രൂപ കിലോമീറ്ററിന് മറ്റുള്ളവർ ഈടാക്കുമ്പോൾ ഇവിടെ വെറും 45 രൂപ മാത്രമാണ് ഈടാക്കുന്നത്. 
          9497717211. ദയവായി ഈ നമ്പർ മറക്കാതിരിക്കൂ.  ഈ മെസ്സേജ് എല്ലാവർക്കും ഷെയർ ചെയ്യുക. വളരെ അത്യാവശ്യക്കാരായ ആർക്കെങ്കിലും നമ്മുടെ ഷെയർ കൊണ്ട് ഉപകരപ്പെട്ടെക്കാം. ഓരോ ജീവനും വിലപ്പെട്ടതാണ്‌. അത് പാഴാകാൻ അനുവദിക്കരുത്.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz