മഞ്ഞപല്ല് എങ്ങിനെ വെളുപ്പിക്കാം - How to make yellow coloured teeth white using natural remedies



ചിരിക്കാന് പലര്ക്കും ബുദ്ധിമുട്ടാണ്...എന്താണ് കാരണം, മഞ്ഞപ്പല്ല് ആരേലും കണ്ടാലോ... ആത്മവിശ്വാസത്തോടെ ചിരിക്കാന് കഴിഞ്ഞില്ലെങ്കില് പിന്നെന്ത് മനസുഖം കിട്ടാനാണ്. വീട്ടില് നിന്നുതന്നെ നിങ്ങള്ക്ക് എളുപ്പം നിങ്ങളുടെ മഞ്ഞപ്പല്ല് മാറ്റി വെളുത്ത പൂപോലുള്ള പല്ല് സ്വന്തമാക്കാം. പുകവലി, മദ്യപാനം, അമിതമായ ചായകുടി, പല്ല് നന്നായി വൃത്തിയാക്കാത്തത് തുടങ്ങിയ പല കാരണവുമാകാം മഞ്ഞപ്പല്ല് ഉണ്ടാകുന്നത്. പല്ലാണ്, കെമിക്കല് വസ്തുക്കള് വഴി പല്ല് വെളുപ്പിക്കാന് നിന്നാല് പല പ്രശ്നങ്ങളും വരും. അതുകൊണ്ട് പ്രകൃതിദത്തമായി തന്നെ മഞ്ഞപ്പല്ല് മാറ്റിയെടുക്കാം.


1. മഞ്ഞള്പ്പൊടി:
മഞ്ഞള്പ്പൊടി മഞ്ഞയാണെന്ന് കരുതി പല്ല് മഞ്ഞയാകില്ല. മഞ്ഞള്പ്പൊടിയു ം ചെറുനാരങ്ങാനീരും ഉപ്പും ചേര്ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ പല്ലില് തേക്കാം.

2. പഴത്തൊലി:
മിനറല്സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെ തൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന് വെളുപ്പ് നിറം നല്കും. ഒരുദിവസം മൂന്ന് തവണയെങ്കിലും പഴത്തൊലി ഉപയോഗിച്ച് പല്ല് തേക്കാം.

3. ഉപ്പ് :
ഉപ്പും ബേക്കിങ് സോഡയും ചേര്ത്ത് പല്ല് വൃത്തിയാക്കാം. മഞ്ഞപ്പല്ലുകള് പെട്ടെന്ന് മാറ്റിതരും.

4. ആര്യവേപ്പ്:
15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല് മഞ്ഞപ്പല്ലുകള് മാറികിട്ടും.

5. ചെറുനാരങ്ങ:
ചെറുനാരങ്ങയും ഉപ്പും കലര്ത്തി പല്ലില് തേച്ച് നോക്കൂ. ഒരാഴ്ച കൊണ്ട് നല്ല ഫലം കിട്ടും.

6. ക്യാരറ്റ്:
ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള് തേക്കുന്നതും പല്ലിന് തൂവെള്ള നിറം നല്കും.

7. കറുവ:
ഇല കറുവ ഇലയുടെ പൊടി പാല് ഉപയോഗിച്ച് പേസ്റ്റാക്കി പല്ല് തേക്കാം.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz