ഇങ്ങനെ ഒരു കൂട്ടുകാരാൻ നിങ്ങൾക്കുണ്ടോ ? - Do you have a friend like this?

പഠനകാലത്ത് വിദ്യാഭ്യാസത്തെ പല വീക്ഷണ കോണുകളിൽ നിന്നും നോക്കി മനസ്സിലാക്കുവാൻ ഒരു കൂട്ടുകാരൻ ബെഞ്ചിനു മുകളിലും , തറയിൽ മുട്ടുകുത്തി നിന്നും , ക്ലാസ്സിനു പുറത്തു നിന്നും പഠിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം അഛനെ വരെ കൊണ്ടു പോയിട്ടുണ്ട്. ഹൊ അതൊക്കെയാണ് പഠിപ്പ്' . അതൊക്കെ ഒരു കാലം . ഇന്ന് എന്ത് .


30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കു ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ..

ഒരോവറിൽ 24 വൈഡ് എറിഞ്ഞ ഒരു കൂട്ടുകാരൻ
എനിക്കുണ്ടായിരുന്നു... 😃😝
ബാറ്റും ബോളും പറമ്പും ഓന്റതായതോണ്ട് ഒന്നും പറയാനുംവയ്യ


റേഷൻ കടയിലേക്ക് അമ്മ അരി വാങ്ങാൻ വിട്ടപ്പോൾ റേഷൻകട തുറക്കാത്തപ്പോൾ അപ്പുറത്തെ മാനുക്കാക്കാന്റെ കടയിൽ അടുത്തെവിടേയാ വേറെ റേഷൻ കട എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്കിപ്പോഴും ഉണ്ട്

മൂന്ന് രൂപയുടെ സ്കൈൽ പൊട്ടിയപ്പൊ അഞ്ച്‌ രൂപയുടെ സൂപ്പർ ഗ്ല്യൂ വാങി ഒട്ടിച്ച ഒരു കൂട്ടുകാരൻ എനിക്ക്‌ ഉണ്ടാർന്നു
അവനൊക്കെ ഇപ്പൊ എവിടെ ആണോ എന്തോ...

മുൻപ് Pair ചെയ്ത ഫോണിന്റെ പേരു കണ്ട് ബ്ലൂടൂത്ത് ഓഫ് ആക്കാൻ ഫോൺ വിളിച്ച് പറഞ്ഞ സുഹൃത്ത് എനിക്കുമുണ്ടായിരുന്നു.

പെട്രാൾ ടാങ്കിൽ പെട്രാൾ ഉണ്ടോന്ന് തിപ്പെട്ടി കത്തിച്ചു നോക്കിയ ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു...
പാവം അവന്റ്റെ നാലാം അണ്ടാണിന്ന് ....
feeling: miss u da muthe

ട്രൈനിന് കൈകാണിച്ചിട്ട് നിർത്താതെ പോയപ്പോൾ കല്ല്യാണ ട്രിപ്പാണെന്ന് പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്

കുട്ടിക്കാലത്ത് ഇങ്ക്ലീഷ് സ്പെല്ലിങ്ങ് പഠിക്കുമ്പോൾ "YEARS " എന്നാ വാക്കിന് "വയറെസ് " എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടാരുന്നു.

ഇംഗ്ലീഷ് ന്റെ എക്സമിനു ഫിസിക്സ്‌ ന്റെ കോപ്പി തന്ന ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു ........ അവനൊക്കെ ഇപ്പോൾ എവിടെ ആണോ എന്തോ ????.

ബസില് വച്ച് കണ്ടക്ടർ . പറഞ്ഞ് ു. കമ്പിയിൽ . പിടിേച്ചാ ഇേല്ലൽ ബാലൻസ് . കിട്ടിെല്ലന്നു . ഉടെന . കമ്പിയിൽ പിടിച്ചു . ഇനി ബാലൻസ് താ എന്ന് പറഞ്ഞ . . ഒരു . കൂട്ടുകാരൻ . എനിക്കുണ്ടാരുന്നു .

പിച്ചക്കാരൻ . .കഞ ികുടിക്കാൻ വേല്ലാം തരേണ എന്ന് പറഞ്ഞേപ്പാ . . . ഉടെന . . ഒരു . സ്പൂൺ . െകാടുത്ത . ഒരു . . . കൂട്ടുകാരൻ . . . എനിക്കുണ്ടാരുന്നു . . . .

ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല

# ട്രെയിൻ # ഹോണ് ‍ അടിക്കുന്നത് കേട്ടാൽ തോന്നും അതിന്റെ മുമ്പിൽ മുഴുവൻ # വണ്ടികൾ ആണെന്ന് എന്ന് പറഞ്ഞ ഒരു കൂട്ടുകാരാൻ എനിക്കുണ്ടാരുന്നു

സ്കൂളിൽ പഠിക്കുന്ന കാലത്ത് നമ്മൾ ഇന്റർവെല്ലിനും മറ്റും പുറത്തു പോകുന്ന നേരം നോക്കി നമ്മളെ ബാഗിൽ നിന്നും ഫോറിൻ പെൻസിലും ഉമ്മ ലഞ്ച്ബോക്സിൽ വെച്ച് തരുന്ന ചിക്കൻ ഫ്രൈയും ഒക്കെ അടിച്ചുമാറ്റുന്ന ഒരു കൂട്ടുകാരാൻ ഉണ്ടായിരുന്നു എനിക്ക്.........ഓനിപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായി ജോലി ചെയ്യുന്നു.


ഉറങ്ങുന്ന എന്നെ വിളിച്ചുണർത്തി ഓറഞ്ച് തൊലിയുടെ നീര് കണ്ണിലാക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു............മുന്നിൽ 2 പല്ലില്ലാതെ ചിരിക്കുന്ന കുട്ടികളെ കാണുമ്പോൾ
ഇന്നും ഞാൻ അവനെ ഓർക്കും :)

തുടർച്ചയായി നാലാമത്തെ പീരീഡും ക്ലാസ്സെടുക്കാൻ വന്ന സയൻസ് ടീച്ചർ കുട്ടികളോട് " മനുഷ്യന് അത്യാവശ്യമായി എന്താണ് വേണ്ടത്❓" എന്ന് ചോദിച്ചപ്പോൾ
" ഉളുപ്പ് വേണം ടീച്ചറെ ഉളുപ്പ് " എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു..

കഴുകാൻ ഇട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് 'ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ ' എന്ന് പറഞ്ഞ ഒരു കൂട്ടുക്കരൻ ഉണ്ടായിരുന്നു എനിക്ക് അവനൊക്കെ ഇപ്പോ എവിടെയാണോ ആവോ..

ഒരു അഭൂർവ്വ നിമിഷത്തില്‍ "how old are you" എന്ന്‌ ചോദിച്ചപ്പോള്‍"iam fine" എന്ന്‌ പറഞ്ഞ ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു....!!

ഫോൺ എടുത്ത് എന്റെ കൈയ്യിൽ തന്നിട്ട് എന്റെ ഒരു #selfi എടുക്കാമോ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
അവനൊക്കെ ഇപ്പൊ എവിടെയാണോ ആവോ..

പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട് പെണ്ണിനോട്,, മുത്തച്ഛനാണല്ലേ.... എന്ന് ചോദിച്ചൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു...
അവന് പെണ്ണ് കിട്ടിയോ ആവോ.?

പരീക്ഷക്ക് ഉത്തരം ഒന്നും കിട്ടാതെ വെറും ചോദ്യചിന്നം ആയി വെറുതെ ഇരുന്ന എന്നോട് അടുത്തിരിക്കുന്നവള്‍ ചോദിക്കുവാ,അവളുടെ പേപ്പറില്‍ മാര്‍ജിന്‍ വരച്ചു തരാവോന്ന്.
പകച്ചു പോയി എന്‍റെ ബാല്യം

ഫോൺ നിലത്ത് വീണപ്പൊ ഡിസ്പ്ലെ പൊട്ടിയത് കാണിക്കാൻ‌ വേണ്ടി സ്ക്രീൻഷോട്ട് എടുത്ത് അയച്ച് തന്ന‌കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്😣😣

പരീക്ഷക്ക് വേണ്ടി നേരം പുലരുവോളം ഉറങ്ങാതെ ഇരുന്ന് പഠിച്ച് രാവിലെ കിടന്നുറങ്ങി എക്സാം മിസ്സായ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്...... അവനൊക്കെ ഇപ്പൊ എവിടെയോ...? എന്തോ....?

കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!


കാലത്ത് JOGGINGനു പോകുമ്പോൾ ബൈക്കിൽ DROP ചെയണോ എന്നു ചോദിച്ച സുഹ്യത്ത്‌ എനിക്കും ഉണ്ടായിരുന്നു...അവനൊകെ ഇപ്പോ ചത്തുക്കാണും..

ഹോസ്റ്റലിൽ താമസിക്കുമ്പോൾ അടുത്ത പറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങ മോഷ്ടിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു അവനൊക്കെ ഇപ്പോ എന്തോ ഏതോ

ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട് കൈ കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു..

സ്കൂളില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഹൗസ് ടീച്ചര്‍ കേറിവാ കേറിവാ എന്ന് പറഞ്ഞപ്പോ last round ഓടാതെ ട്രാക്കില്‍ നിന്നും കേറിവന്ന് എന്താണ് ടീച്ചറേന്ന് ചോയിച്ച ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക് .....ഇപ്പോ എവിടാണാവൊ

വീട്ടിൽ വന്ന അമ്മാവൻ മുറുക്കാൻ ചോദിച്ചപ്പോ സ്പാനറും സ്ക്രൂ ഡ്രൈവറും കൊണ്ട് കൊടുത്ത് അടി വാങ്ങിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😜

നാഷണൽ പെർമിറ്റ് ലോറിയിൽ mangalore എന്നത് മാങ്ങ ലോറി എന്ന് വായിച്ച ഒരു കൂട്ടുകാരന് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു

സ്വാതന്ത്രദിനത്തിൽ പതാക വാങ്ങാൻ കടയിൽ കയറി കടക്കാരനോട് വേറെ കളർ ഇല്ലേന്ന് ചോതിച്ച ഒരു കൂട്ടുക്കാരൻ എനിക്കും ഉണ്ടായിരുന്നു

ഇൻഡ്യൻ കോഫി ഹൗസിൽ ചായകുടിക്കാൻ പോയപ്പോൾ രാജാവേ 3 ചായ എന്ന് പറഞ്ഞ കൂട്ടുകാരാൻ എനിക്ക് ഉണ്ടായിരുന്നു 😉😉

ഈ ചൈനയിൽ ആണ് ഏറ്റവും കൂടുതൽ ജനസംഖ്യാ എന്ന് പറയുന്നത് സത്യം തന്നെ ആണോ അതോ എല്ലാരും ഒരേ പൊലേ ഇരിക്കുന്നത് കൊണ്ട് എണ്ണിയവരെ തന്നെ വീണ്ടും എണ്ണിയത് കൊണ്ട് പറയുന്നതാേണാ..എന്ന് പറഞ്ഞ കൂട്ടുകാരാൻ എനിക്ക് ഉണ്ടായിരുന്നു

ഷോപ്പിങ്ങ്‌ മാളിലെ cctv ൽ തന്റെ പടം കണ്ടപ്പോൾ വീട്ടിലേക്ക്‌ വിളിച്ച്‌ ഉമ്മാനോട്‌ tv തുറക്ക്‌ എന്റെ പടം ഇപ്പോൾ tv yiൽ ഉണ്ട്‌ എന്നു ഫോൺ വിളിച്ചു പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു. അവനൊക്കെ ഇപ്പൊ എവിടെയാണോ എന്തോ..?


പെണ്ണ് കാണാൻ പോയപ്പോൾ പെണ്കുട്ടിയോട് വീടെവിടെ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു😄😍

മൂന്ന് ദിവസായിട്ട് മൂന്ന് നേരവും യൂ ട്യൂബിൽ 'ഉമ്മൻചാണ്ടി ഹോട്ട്' എന്ന് അടിച്ച് നോക്കുന്ന ഒരു കൂട്ടുകാരനുണ്ടെനിക്ക്...😒



കോളേജിൽ പഠിക്കുമ്പോൾ അടുത്ത പീരീഡ് എപ്പോളാ എന്ന് ചോദിച്ച എന്നോട് ഇനി അടുത്ത മാസം 18നാ എന്ന് പറഞ്ഞ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്.....😳😳അവളൊക്കെ ഇപ്പൊ എവിടാവോ...😜
എന്താ മണ്ടത്തരം കൂട്ടുകാർ മാത്രമേ പറയുള്ളൂ എന്നുണ്ടോ😜?കൂട്ടുകാരികൾക്കും ഇരിക്കട്ടെ ഒരെണ്ണം..

ഇന്ത്യൻ പ്രസിഡെന്റ്‌ ആരാ എന്ന് ചോദിപ്പോൾ
Pranab Mukherjee എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്ക്‌ ഉണ്ടായിരുന്നു.. 😳😳😳😳
എന്തേ..........നോക്കുന്നേ.......
ഞാനും എന്റെ കൂട്ടുകാരും വിവരം ഉള്ളവരാ.. ✌
നിങ്ങളുടെ കൂട്ടുകാരെ പോലെ മണ്ടന്മാർ അല്ല എന്റെ കൂട്ടുകാർ.. 😝
അവനിപ്പോ നല്ലരീതിയിൽ ജീവിച്ചും ഇരിപ്പുണ്ട്‌ .....


കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു


നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝


കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് “ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ” എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്!


ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂


റിസേർവ് ബാങ്ക് നോട്ട്‌ അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട്‌ അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര് എല്ലാം പണക്കാർ ആകില്ലേ എന്ന് ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു... പാവം ഇപ്പോ കള്ളാ നോട്ട്‌ കേസിൽ പ്രതിയായി ജയിലിലാ......🖕🏻🖕🏻🖕🏻😐😐😜😜


ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഫാൻ മുറിഞ്ഞ് തലയിൽ വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഉഷ ഫാനിനെതിരെ കേസ് കൊടുത്ത ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു


ചെന്നൈയിൽ വെള്ളപൊക്കം ആയത് ക്കൊണ്ട് Calicut
University പരീക്ഷ മാറ്റി വെക്കുമോ എന്ന് ചോദിച്ച ഒരു
കൂട്ടുകാരൻ എനിക്ക് ഉണ


പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട് പെണ്ണിനോട്,, മുത്തച്ഛനാണല്ലേ.... എന്ന് ചോദിച്ചൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😂


മുൻപ് Pair ചെയ്ത ഫോണിന്റെ പേരു കണ്ട് ബ്ലൂടൂത്ത് ഓഫ് ആക്കാൻ ഫോൺ വിളിച്ച് പറഞ്ഞ സുഹൃത്ത് എനിക്കുമുണ്ടായിരുന്നു.


പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്

അതൊക്കെ ഒരു കാലം :)


ഇത്രേം കാലമായിട്ടും ‪#‎ട്രെയിനിനു
ടയറിടാതെ വെറും ‪#‎റിമ്മില്‬
ഓടിക്കണതാണ് ഞാൻ കണ്ട ഏറ്റോം
‪#‎വെല്ല്യ_അഴിമതി‬..


കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!😂😂


പത്താം ക്ലാസിൽ ഗ്രൂപ്പ് ഫോട്ടൊ എടുക്കാന് അത്തറും പൂശിവന്ന ഒരു കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു....
അവളെ യൊക്കെ ഇപ്പൊ ആരാണവൊ കല്യാണം കഴിച്ചെ...



ട്രൈനിന് കൈകാണിച്ചിട്ട് നിർത്താതെ പോയപ്പോൾ കല്ല്യാണ ട്രിപ്പാണെന്ന് പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് 😂😂😂


Exam ഹാളില്‍ വച്ച് ഒന്നുമറിയാതെ മിഴിച്ചു നിക്കുന്ന എൻറെ മുന്നിലേക്ക് ഒരു തുണ്ട് കടലാസിൽ "MaChaa.. plZ lyK my proFile Pic " എന്നെഴുതി എറിഞ്ഞുതന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു....!!😊😄


താൻ വഴിതെറ്റാൻ കാരണം തൻറെ ചെറുപ്പകാലത്ത് GOOGLE MAP ഇല്ലാത്തതാണെന്ന് പറഞ്ഞ് നടക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക് ഞാൻ സ്കൂളിൽ പടിക്കുന്ന കാലത്തു ടീച്ചർസ്‌ സൺ ഗ്ലാസ്‌ വചായിരുന്നു പടിപിചിരുന്നതു ... കാരണം അത്ര യും ബ്രൈട്ട്‌ അയിരുന്നു ഞാൻ😁😁 അതൊക്കെ ഒരു കാലം😬😔😜😬😏😒😌




അങ്ങനെയുള്ള കൂട്ടുക്കാർ ഉണ്ടായിരുന്നൂ.........
ഇങ്ങനെയുള്ള കൂട്ടുക്കാർ ഉണ്ടായിരുന്നൂ.....
എന്ന് പറഞ്ഞ് POST ഇടുന്ന കൂട്ടുക്കാർ എനിക്കും ഉണ്ടായിരുന്നൂ.....
അവനൊക്കെ ഇപ്പോ എവിടെയാണാവോ?


ഇന്ന് രാവിലെ എണീറ്റപ്പോള്‍ ഭയങ്കര ആഗ്രഹം...
പഠിക്കണം,വ്യായാമം ചെയ്യണം ,കുറേ പണമുണ്ടാക്കണം.. അങ്ങനെ.,അങ്ങനെ..
.
.
.
.
.
.
.
.
.
.
ഭാഗ്യത്തിന് ഒരു ചായ കുടിച്ചപ്പോഴേക്കും അതങ്ങു മാറി.

Comments

  1. ക്ലിപ്പ്‌ കണ്ടോ?

    അണിഞ്ഞൊരുങ്ങുന്നതിനിടെ ഭാര്യ ഭർത്താവിനോട്‌ : 'എന്റെ ക്ലിപ്പ്‌ നിങ്ങൾ കണ്ടോ?'

    രോഷാകുലനായി ഭർത്താവ്‌ : 'ഒരുമ്പെട്ടോളേ, നിന്റെയും ഇറങ്ങിയോ?'

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...