സമീപ ഭാവിയിൽ കേരളം വായിക്കുവാൻ സാധ്യത ഉള്ള ചില പത്രപരസ്യങ്ങൾ

നമ്മുടെ കേരളം ഇങ്ങനെ പോയാൽ സമീപ ഭാവിയിൽ ഇങ്ങനെ ചില പത്ര പരസ്യങ്ങളും കാണേണ്ടി വരാം...(ചില സാമ്പിളുകൾ)

ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന രോഗിക്ക് അഞ്ചു കുപ്പി ഈഴവ രക്തം ആവശ്യമുണ്ട് -കേരള കൗമുദി-



-ഇരു വൃക്കകളും തകരാറായ യുവാവിന് മലങ്കര ഓർത്തഡോക്സ് വൃക്കകൾ ആവശ്യമുണ്ട് -മലയാള മനോരമ-

-ഹൃദയവാൽവ് തകരാറായ രോഗിക്ക് റോമൻ കാത്തലിക് ഹൃദയം ആവശ്യമുണ്ട് - ദീപിക-

-കരൾ തകരാറായി അത്യാസന്ന നിലയിൽ കഴിയുന്ന ആൾക്ക് നല്ല കരയോഗം നായർ കരൾ ആവശ്യമുണ്ട് -മാതൃഭൂമി-

അപകടത്തിൽ പരിക്കേറ്റ ദീനി ബോധവും ഖുറാൻ,ഖദീസ് പരിജ്ഞാനവുമുള്ള യുവാവിന് ഇ.കെ. സുന്നി വിഭാഗത്തിൽ പെട്ട ആറ് കുപ്പി രക്തം ആവശ്യമുണ്ട്
-ചന്ദ്രിക-

ഡയാലിസസ് ചെയ്യുന്ന രോഗിക്ക് എ.പി.സുന്നി വിഭാഗത്തിൽ പെട്ട വൃക്കകൾ ആവശ്യമുണ്ട് -തേജസ്സ്-

Comments

  1. ചാക്ക് വസ്ത്രത്തിലൊളിപ്പിച്ച കാരുണ്യം

    ”ഒഴുക്കിനൊപ്പം ഒഴുകുന്ന ചത്ത മീനുകളാകാതെ ഒഴുക്കിനെതിരെ നീന്തുന്ന ജീവനുളള മീനുകളായി മാറുക എന്നതാണ് ക്രിസ്ത്യാനിയുടെ ദൗത്യം. ഉള്ളിലെ ആത്മീയാഗ്നി വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ആത്മബലം നൽകും.”ബ്രദർ ജാക്ക് ക്ലമാക്കൂസ് പറയുന്നു. പ്രവൃത്തികളിലൂടെ തന്റെ വാക്കുകൾക്ക് അദ്ദേഹം സാക്ഷ്യം നൽകുകയും ചെയ്യുന്നു. വാക്കുകളിലും പ്രവൃത്തികളിലും കരുണ മാത്രമുള്ള ജോർജ് കുറ്റിക്കലച്ചനുമായുള്ള കണ്ടുമുട്ടലാണ് ജാക്ക് ക്ലമാക്കൂസിന്റെ ജീവിതത്തെ പരിവർത്തനപ്പെടുത്തിയത്. മനഃപരിവർത്തനത്തിന്റെയും പശ്ചാത്താപത്തിന്റെയും പ്രതീകമായി, ക്രിസ്തുവിനെ മനനം ചെയ്ത അന്നുമുതൽ അദ്ദേഹം ചാക്കുവസ്ത്രം ധരിച്ച് തുടങ്ങി. സമൂഹത്തിന് ചണവസ്ത്രം വിരോധാഭാസമെങ്കിൽ, ബ്രദർ ജാക്കിന് സമർപ്പണത്തിന്റെ, ശൂന്യവൽക്കരണത്തിന്റെ മുഖമുദ്രയാണ് ആ വസ്ത്രം. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പുന്നൂർ ഇടവകയിൽ ആകാശപ്പറകൾക്കായുള്ള സാന്തോം കരുണാലയത്തിന്റെ ഇൻ-ചാർജ് ആണ് ഇപ്പോൾ ജാക്ക് ക്ലമാക്കൂസ്.

    ദൈവാന്വേഷണത്തിന്റെ അവസാനം

    ”അക്രൈസ്തവനായിരുന്ന ഞാൻ ദൈവാന്വേഷണത്തിന്റെ ഭാഗമായി എല്ലാ മതഗ്രന്ഥങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്തു. അതെല്ലാം എന്നെ പല തരത്തിലുള്ള ചിന്തകളിലേക്കാണ് നയിച്ചത്. എന്നാൽ ക്രിസ്തീയ പുരോഹിതന്മാരുടെ ജീവിതവും സേവനങ്ങളും അവരുടെ ജീവിത വിശുദ്ധിയും പഠനങ്ങളും എന്റെ മനസിനെ കൂടുതൽ തളിരിതമാക്കി. സത്യം തേടിയുള്ള അന്വേഷണത്തിനിടയിലാണ് 15 വർഷം മുമ്പ് ആകാശപ്പറവകളുടെ ആശാ കേന്ദ്രമായ ജോർജ് കുറ്റിക്കലച്ചനെ കണ്ടുമുട്ടുന്നത്. എന്റെ മനഃപരിവർത്തനത്തിന്റെ മൂലകാരണം ജോർജച്ചന്റെ ജീവകാരുണ്യപ്രവർത്തനങ്ങളായിരുന്നു. ഈ ജീവകാരുണ്യമുന്നേറ്റത്തിൽ പങ്കാളിയാകാൻ മനസ് കൊതിച്ചു.” ജാക്ക് പറയുന്നു.

    ചാക്കുവസ്ത്രം ധരിച്ച് വ്യത്യസ്തനായി ജീവിക്കുന്നത് മാനസാന്തരത്തിന്റെ അടയാളമാണ്. പരിഹാരജീവിതത്തിന്റെയും പരിത്രാണത്തിന്റെയും ചിഹ്നമാണിത്. മറ്റാരുടെയൊക്കെയോ അതിലൗകികജീവിതത്തിനുള്ള പരിഹാരമാണ് ഇത്. ആ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ ഉൽകൃഷ്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് പറയുന്നവരുണ്ട്. ചിലർ പരിഹസിക്കുന്നു. എന്നാൽ ജാക്കിന് അതിൽ പരിഭവമോ പരാതിയോ ഇല്ല. ക്രിസ്തുവിന്റെ മാർഗം എന്താണെന്ന് വിവരിക്കേണ്ടതില്ലല്ലോ. മണലാരണ്യങ്ങളിൽ വസിച്ചിരുന്ന സ്‌നാപക യോഹന്നാൻ ഉൾപ്പെടെയുള്ള താപസജീവിതങ്ങൾ എന്താണ് ധരിച്ചിരുന്നത്? എന്താണ് ഭക്ഷിച്ചിരുന്നത്? നാം എത്രത്തോളം സ്വയം ശൂന്യവൽക്കരിക്കുന്നുവോ അത്രത്തോളം നമ്മുടെ ആത്മാവ് തേജോമയമാകും; ബ്രദർ ജാക്ക് തന്റെ വ്യത്യസ്തതയുടെ കാരണം വ്യക്തമാക്കുന്നു.

    ആരുടെയും സ്‌നേഹമോ പരിചരണമോ ലഭിക്കാതെ കുടുംബങ്ങളിൽനിന്ന് പുറംതള്ളപ്പെടുന്നവർ, വികലാംഗർ, മാനസികരോഗികൾ, ബുദ്ധിവികാസം ഇല്ലാത്തവർ, രോഗികൾ, വൃദ്ധജനങ്ങൾ എന്നിങ്ങനെ എല്ലാവർക്കുമായി സാന്തോം കരുണാലയത്തിന്റെ വാതിൽ തുറന്ന് കിടക്കുന്നു. വിവിധ പ്രായത്തിലുള്ള 120 ആളുകളാണ് ഇവിടെ ഇപ്പോൾ കഴിയുന്നത്.
    ”കരുണാർദ്രമായ പ്രവൃത്തികൾ ചെയ്യാൻ മനുഷ്യൻ മടിക്കുന്ന ഇന്നത്തെ ലോകത്തിൽ സ്‌നേഹവും കരുണയും പരിചരണവും നൽകാൻ തയാറാവുന്നില്ലെങ്കിൽ എന്റെ സമർപ്പിതജീവിതം അർത്ഥശൂന്യവും വിചാരണ ചെയ്യപ്പെടേണ്ടതുമാണ്. എന്നാൽ, ക്രിസ്തുസ്‌നേഹത്തിൽ പ്രചോദിതനായി പുറംതള്ളപ്പെട്ടവർക്കും അശരണർക്കും ജീവിതത്തിൽ മാർഗഭ്രംശം സംഭവിച്ചവർക്കും ക്രിസ്തുവിന്റെ സ്‌നേഹവും പരിചരണവും കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു. അതാണ് ജീവിതത്തെ സാർത്ഥകമാക്കുന്നത്.” ബ്രദർ ജാക്ക് പറയുന്നു.

    ആന്ധ്രാപ്രദേശിലേക്ക് ഒരു കുരിശുയാത്ര

    ഈ ജീവിതശൈലി പ്രതിബന്ധങ്ങൾ ഉണ്ടാക്കുക സ്വാഭാവികം. എന്നാൽ തെല്ലും ജാക്ക് ഭയപ്പെടുന്നില്ല. ക്രിസ്തുവിലേക്ക് നോക്കി യാത്ര ചെയ്യുമ്പോൾ അതെല്ലാം സ്വാഭാവികമാണ്. സമ്പന്നതയുടെ ലോകത്തിൽ ലാളിത്യം പുച്ഛമാണ്. സഹനങ്ങൾ അരോചകമാണ്. നീണ്ട ചാക്കുവസ്ത്രം ധരിച്ച് കുരിശും ചുമന്ന് ഞാൻ കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലൂടെ ആന്ധ്രാപ്രദേശിലേക്ക് കാൽനടയായി സഞ്ചരിച്ചു. യഥാർത്ഥ കുരിശിന്റെ വഴികളിൽ ക്രിസ്തുവിന്റെ പീഡാസഹനങ്ങളും ജപമാല രഹസ്യങ്ങളും ഊർജമായി. ”കേരളത്തിൽ നിർവികാരഭാവം പൂണ്ട കാഴ്ചക്കാരെ മാത്രമേ ഞാൻ കണ്ടുമുട്ടിയുള്ളൂ. എന്നാൽ, തമിഴ്‌നാട്ടിൽ മുസ്ലീം, ഹൈന്ദവസഹോദരങ്ങൾ വിശ്വാസത്തെ പലവിധത്തിൽ ചോദ്യം ചെയ്തു.

    ReplyDelete
    Replies
    1. ചെന്നൈയിൽവച്ച് ഒരാൾ എന്നോട് ചോദിച്ചു, എന്തിനാണ് കുരിശ് ചുമക്കുന്നത്? ജീവിതം, സഹനങ്ങൾകൊണ്ട് നിറയ്ക്കാനുള്ളതല്ല. ഏത് ദൈവമാണ് നിന്നോട് കുരിശ് ചുമക്കാൻ പറഞ്ഞത്? ദൈവം നമുക്ക് ജീവിതം തന്നിരിക്കുന്നത് തിന്നും കുടിച്ചും അത് ആസ്വദിക്കാനാണ്.” ജാക്ക് ക്ലമാക്കൂസ് ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവച്ചു.

      ”ആന്ധ്രപ്രദേശിൽ വച്ച് ചിലർ വിശ്വാസത്തെ പുച്ഛിച്ചു. കുരിശ് ചുമക്കുന്നത് എന്ത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവർക്ക് മനസിലാകുന്നില്ല. കുരിശിന്റെ അർത്ഥം- അത് പറഞ്ഞുകൊടുത്താൽ മനസിലാക്കാൻ തക്ക ഹൃദയവെളിച്ചം അവർക്കില്ല. അതിൽ വേദനിച്ചിട്ട് കാര്യമില്ല. കാരണം, എന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശ് വഹിച്ച് പിന്നാലെ വരട്ടെ എന്ന ക്രിസ്തുമൊഴികൾ നമുക്ക് ആത്മബലം തരുന്നു. മനസിന്റെയും ബുദ്ധിയുടെയും ആത്മാവിന്റെയും ശരീരത്തിന്റെയും തലങ്ങളിൽ ഈ കുരിശുകൾ വഹിക്കാൻ ക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നു. കാരണം, അവിടുത്തെ പാത അതായിരുന്നു.”

      സാന്തോം കരുണാലയത്തിലുള്ളവർ പല സാഹചര്യങ്ങളിൽനിന്ന് വന്നവരാണ്. അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ രൂപപ്പെടുത്തുക ക്ലേശകരമാണ്. അത്തരം ജീവിതപശ്ചാത്തലം ഉള്ളവരാണ് എല്ലാവരുംതന്നെ. നമ്മുടെ സ്‌നേഹത്തെ മനസിലാക്കാതെ തള്ളിപ്പറയുന്ന അനുഭവങ്ങൾ ധാരാളം. അതിൽ ജാക്കിന് പരാതിയില്ല. അവർ മുറിവുകളേറ്റ് വാടിത്തളർന്നവരല്ലേ? ഇത്തരം നിമിഷങ്ങളെ ശാന്തതയോടെ സമീപിക്കണം. അവരുടെ പ്രകോപനങ്ങൾ ആത്മസംയമനത്തോടെ തിരുത്തിക്കൊടുക്കണം; ബ്രദർ ജാക്ക് പറയുന്നു. പിതൃ-പുത്ര സഹജമായ ബന്ധമാണ് ഇവിടെ ഉള്ളത്.

      ”പഠനത്തിൽ താൽപര്യമില്ലാത്ത കുട്ടികൾക്ക് തൊഴിലുകളിലൂടെ ജീവിതമാർഗം കണ്ടെത്തി മുന്നേറാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇപ്രകാരം ജീവിതമാർഗം കണ്ടെത്തുന്നവർ ഒരിക്കലും തങ്ങളുടേതായ തുരുത്തുകൾ നിർമിച്ച് സുഖവാസജീവിതം കഴിക്കുന്നവരല്ല. പ്രത്യുത, സമൂഹത്തിന്റെ ആവശ്യങ്ങളിൽ പ്രത്യേകിച്ച് ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും ജീവിതത്തിന് തങ്ങളുടേതായ സംഭാവന നൽകുവാൻ അവർ തയാറാകുന്നു. കാരണം, അവർ കടന്നുവന്ന ദുരിതങ്ങളും ദുർദിനങ്ങളും മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ അവരെ സഹായിക്കണം എന്ന ബോധ്യത്തോടെയാണ് അവർ വളർന്നത്. എം-ടെക്കിന് പഠിക്കുന്ന ഒരു കുട്ടിയുണ്ട്. പഠനത്തിനിടയിൽ ജോലി ചെയ്ത് അവൻ സ്ഥാപനത്തിനും സമൂഹത്തിനും മാതൃകാപരമായ സേവനങ്ങളാണ് ചെയ്യുന്നത്” ബ്രദർ ജോസ് പറയുന്നു.

      അമ്മ ഉപേക്ഷിച്ച വികാലാംഗൻ

      ”സാന്തോം കരുണാലയത്തിന്റെ ഇൻ-ചാർജ് എന്ന നിലയിൽ ഇവിടെ മാത്രമല്ല സമൂഹത്തോടും എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. ദൈവം എന്നെ ഏൽപിച്ച ജോലിയാണ് നിർവഹിക്കുന്നത്. ദുരിതം നിറഞ്ഞ ജീവിതം നയിക്കുന്നവരെ സഹായിക്കുക എന്റെ ധർമമാണ്. ദൈവത്തിന്റെ സ്‌നേഹവും പ്രബോധനങ്ങളും അവരെ അറിയിക്കുക എന്നതും എന്റെ കർത്തവ്യമാണ്. തിരുവചനമനുസരിച്ച് എന്റെ ചിന്തകളും പ്രവർത്തനങ്ങളും ദൈവത്തിന് സ്വീകാര്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.” ബ്രദർ ജാക്ക് മനസു തുറന്നു.

      ”സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യത മുഴുവൻ കർത്താവിനും പരിശുദ്ധ കന്യകാമറിയത്തിനും വിട്ടുകൊടുത്തിരിക്കുകയാണ്. മലയുടെ മുകളിലേക്ക് ആയിരം പടികൾ കയറി എത്തേണ്ട ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ ദൈവാലയം ഇവിടെയുണ്ട്. കരുണാലയത്തിന്റെയും ആവശ്യങ്ങൾ എന്നും അമ്മയുടെ സവിധത്തിൽ അർപ്പിച്ച് പ്രാർത്ഥിക്കും. ദൈവം എനിക്ക് എ.റ്റി.എം കാർഡ് തന്നിട്ടുണ്ട്. അതിന് പിൻനമ്പർ ഇല്ല. പാസ്‌വേർഡ് ആണ് അവിടുന്ന് തന്നിട്ടുള്ളത്. അതാണ്- വിശ്വാസം. ഈ സ്ഥാപനത്തിൽ ഇന്നുവരെ ഒന്നിനും കുറവുണ്ടായിട്ടില്ല. പ്രയാസങ്ങൾ ഉണ്ട്. പക്ഷേ, വഴിമുട്ടിയിട്ടില്ല. തടസങ്ങൾ ഉണ്ട്. പക്ഷേ, വാതായനങ്ങൾ തുറക്കപ്പെടുന്നു. സഹനങ്ങൾ ഉണ്ട് – ആ കുരിശുകൾ ലഘുവും വഹിക്കാൻ എളുപ്പമുള്ളതുമാണ്. രോഗങ്ങളുണ്ട്, സൗഖ്യദായകൻ ഉള്ളിൽത്തന്നെയുണ്ട്.

      Delete

    2. വിഷമതകളുണ്ട്, കരുണാമയൻ സമീപത്തുണ്ട്. എന്റെ പാസ്‌വേർഡ് ദൈവത്തിലുള്ള പ്രത്യാശയാണ്. ഞാൻ ഒന്നും കൂട്ടിവയ്ക്കാറില്ല. ഞാൻ ഒന്നും പൂട്ടിവയ്ക്കാറുമില്ല” ബ്രദർ ജാക്ക് പറയുന്നു. ”കരുണയുടെ വർഷത്തിൽ പരിശുദ്ധ പിതാവ് വിശ്വാസികളിൽനിന്ന് എന്തെല്ലാമാണോ പ്രതീക്ഷിക്കുന്നത് അതെല്ലാം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മലയിൽ കത്തിച്ചുവച്ച ദീപംപോലെ കരുണാർദ്രമായ കർമപദ്ധതികൾകൊണ്ട് നാം ദീപ്തി പരത്തണം, ഇരുളകറ്റണം” ബ്രദർ ജാക്ക് ക്ലമാക്കൂസ് പറയുന്നു. ഇപ്പോൾ ഗ്രാമത്തിലെ കുറെ ആളുകൾക്ക് ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. ഈ പദ്ധതി ഗുണ്ടൂർ പട്ടണത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.

      മാനസികരോഗികളായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ സംരക്ഷിക്കാനും അവർക്കാവശ്യമായ ചികിത്സ നൽകാനുമുള്ള പദ്ധതികൾ ക്രമീകരിച്ചിട്ടുണ്ട്. കുടുംബങ്ങളിൽനിന്ന് ഇറക്കിവിടുന്ന വൃദ്ധജനങ്ങളെ ഇവിടെ സംരക്ഷിക്കുന്നു. ആശുപത്രികൾ ഇല്ലാത്ത ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ കരുണാവർഷത്തിൽ വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇവർ.

      കരുണയുടെ വർഷത്തിൽ മാർപാപ്പ കുടുംബങ്ങൾക്ക് ധാരാളം നിർദേശങ്ങൾ നൽകിയിട്ടുണ്ടല്ലോ. ജീവിതവ്യഗ്രതകൾമൂലം സ്‌നേഹിക്കാനും ബന്ധങ്ങൾ വളത്താനും പലർക്കും സമയം കിട്ടുന്നില്ല. സ്വയംപര്യാപ്തതയ്ക്ക് എല്ലാവരും നെട്ടോട്ടം ഓടുന്നു. കുടുംബാംഗങ്ങളുമായി ഒത്തുചേരാൻ സമയം കണ്ടെത്തുക സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടയാളമാണ്.
      ആശ്രമത്തിൽ കരുണയുടെ കഥകൾ മാത്രമേ പറയാനുള്ളൂ. രണ്ട് കൈകളും രണ്ട് കാലുകളും ഇല്ലാത്ത ഒരു കുഞ്ഞിനെ ആരോ കൊണ്ടുവന്നു. മൂന്നുനാലു ദിവസമേ ആയുള്ളൂ ജനിച്ചിട്ട്. വികലാംഗനായതിനാൽ അമ്മ ഇട്ടെറിഞ്ഞിട്ട് പോയതാണ്.

      ഇന്നവൻ ഞങ്ങളുടെ കൂടെ വളരുന്നു, മിടുക്കനായി. ക്ഷേത്രപരിസരത്തുനിന്ന് കിട്ടിയ അന്ധനായ ഒരു പൊടിക്കുഞ്ഞിനെ ഒരാൾ കൊണ്ടുവന്നു. അവനും അവിടെ വളരുന്നു. ശാരീരികമായി വൈകല്യമുള്ളവരെ ലോകം തിരസ്‌കരിക്കുന്നു. എന്നാൽ, ദൈവം അവരെ കരുതും; ബ്രദർ ജാക്ക് ക്ലമാക്കൂസ് പറയുന്നു. ലോകം ഉപേക്ഷിക്കുന്നവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് സന്തോം കരുണാലയം.
      ബ്രദർ ജാക്ക് ക്ലമാക്കൂസ് – 09849486871.

      Delete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...