മദ്യപാനി ആണോ നിങ്ങള്‍? ആണെങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ , തീര്‍ച്ചയായും ഗുണം ചെയ്യും! മദ്യപാനാസക്തി കുറയ്ക്കാൻ ചെലവ് കുറഞ്ഞ നാടൻ വഴികൾ ... ഒന്ന് ശ്രമിച്ചൂടെ ... നിങ്ങൾ നേടുന്നത് നിങ്ങളുടെ ജീവിതവും , നിങ്ങളുടെ കുടുംബത്തിന്റെ പുഞ്ചിരിയും, സമാധാനവും ആയിരിക്കും. മദ്യം നാടിന്റെ ശാപം ആണ്. സമൂഹത്തിന്റെ അടിത്തറകൾ ആകേണ്ട എത്ര എത്ര കുടുംബങ്ങൾളേ ആണ് ഈ വിഷം നശിപ്പിക്കുന്നത് . ഒരു മദ്യപാനി കുടി പൂർണമായ് നിർത്തിയാൽ ആ കുടുംബം രക്ഷപെടും , തുടർന്നു സമൂഹവും അതുവഴി നാടും . നിങ്ങള്‍ അമിതമായി മദ്യ സേവ നടത്തുന്ന ആള്‍ ആണോ? നിങ്ങളുടെ മദ്യപാനം നിങ്ളെയും, നിങ്ങളുടെ കുടുംബത്തെയും തകര്‍ക്കുന്നതിനു മുന്‍പ് അതില്‍ നിന്ന് പിന്തിരിയുക. അമിത മദ്യപാനം അല്ലെങ്കില്‍ മദ്യാസക്തി മനസ്സീന്റെ ഒരു രോഗ അവസ്ഥ ആണ്. ഇതു ഒരു വ്യക്തിയെ കൂടുതല്‍ മദ്യം കഴിക്കാന്‍ ഉള്ള ആഗ്രഹത്തില്‍ നിന്നും നിന്നും രക്ഷപെടാൻ കഴിയാതെ ആക്കുന്നു. ജീവിതം നശിക്കും എന്നു അറിഞ്ഞിട്ട് അവന് അതില്‍ നിന്നും പിന്തിരിയാന്‍ കഴിയുന്നില്ല. കുടുംബാംഗങ്ങൾ ഇങ്ങനെ ഉള്ള രോഗികളോട് സഹതാപപൂര്‍വം പെരുമാറേണം. ഈ ദുശീലത്തിൽ നിന്നും പിന്തിരിയാന...