നൊമ്പരപ്പെടുത്തിയ ഒരു ട്രെയിൻ യാത്ര ... An unforgetable journey by Train

എറണാകുളത്തെത്തിയപ്പോ ഈ മനുഷ്യൻ തിരക്കൊഴിഞ്ഞ ബോഗിയിലേയ്ക്കു കടന്നു വന്നു...

കുഷ്ടം കാർന്നു തിന്ന വിറയ്ക്കുന്ന വിരലുകൾ നീട്ടി എന്തെങ്കിലും ഭക്ഷണം ഉണ്ടെങ്കിൽ തരാമോ എന്നു ചോദിച്ചു ..

ഞാ നെന്റെ കയ്യിൽ ബാക്കിയായിരുന്ന ബ്രെഡിന്റെ കവറുകൾ ആ മനുഷ്യന്റെ കയ്യിൽ തൂക്കിയിരുന്ന കവറിലിട്ടു കൊടുത്തു...

എന്റെ കയ്യിലെ ക്യാമറ കണ്ടിട്ടാകും അയാളെന്നോട്‌ നല്ല ഇംഗ്ലീഷിൽ ചോദിച്ചു : can you take a photograph of me...?... 



ഞാൻ : why note please come to light ...ഞാനാ മനുഷ്യന്റെ ഫോട്ടൊ എടുത്തു ..... 

അയാൾ : എന്നെ ആരും അടുപ്പിക്കാറില്ല because am a ugly man ..a leprosy patient ....... 

 ഞാൻ : where is your place....?....... 

അയാൾ: am frm chennai ..once i was a photographer....

ആ മനുഷ്യന്റെ കണ്ണുകൾ നിറഞൊഴുകി...ഞാനെന്റെ കയ്യിൽ ബാക്കിയായ കുറച്ചു നോട്ടുകൾ സ്വാധീനം നഷ്ടമായ ആ വിരലുകൾക്കുള്ളിൽ തിരുകി വച്ചുകൊടുത്തു...ചില നിമിഷങ്ങളുടെ നിശബ്ദത എന്നെ വല്ലാത്തൊരു വൈകാരികതയിലേയ്ക്കു തള്ളിയിട്ടു..എന്തോ ചോദിക്കാഞ്ഞാഞ്ഞപോഴേക്കും വണ്ടിയ്ക്കു ചലനം വച്ചുതുടങ്ങി....നീങ്ങിത്തുടങ്ങിയ വണ്ടിയിൽ നിന്നും ആയാസപ്പെട്ടിറങ്ങിയ ആ മനുഷ്യൻ വേച്ച്‌ വീഴാതിരിയ്ക്കാൻ പണിപ്പെടുന്ന കാഴ്ച വണ്ടിയുടെ വേഗമെന്നിൽ നിന്നു മറച്ചു..... ആ മനുഷ്യൻ പറഞ്ഞതു സത്യമോ അസത്യമോ ആകട്ടെ ഞാനാ മനുഷ്യനെ സഹായിയ്ക്കുമ്പോൾ ഉള്ളിലോർത്തതു നാളെ ഇതുപോലൊരവസ്തയിൽ എന്റെ കൈകൾക്കു സ്വാധീനമില്ലാതെ പോയാൽ....എന്റെ വിരലുകൾ നഷ്ടപ്പെട്ടാൽ .... ഉള്ളുനീറ്റിയ ഈ യാത്രയിലെ ക്യാമറക്കാഴ്ചകളുടെ അവസാനത്തെ ഫ്രെയിം തികച്ചും യാദൃശ്ചികമായി ഈ മനുഷ്യനിലവസാനിയ്ക്കുന്നു...



TAGS: TRAIN JOURNEY - CAMERA - PHOTOGRAPHY - LEPROSY

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz