താരൻ നിങ്ങളെ ശല്യപെടുത്തുന്നുണ്ടോ? എങ്കിൽ വളരെ ചെലവ് കുറഞ്ഞ ഈ കേശപരിപാലന രീതി ഒന്നു ശ്രമിച്ചു നോക്കു ! - HOME MADE MEDICINES EFFECTIVE IN TREATING DANDRUFF

താരൻ ( ദാന്ദ്രഫ് / Dandruff ) നിങ്ങളെ ശല്യപ്പെടുട്ടുന്നുണ്ടോ? എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കു .ചെറുപ്പക്കാരെ ഏറ്റവും കൂടിത്തൽ ബുദ്ദിമുട്ടിക്കുന്ന  ഒരു പ്രശ്നം ആണ് താരൻ .  ഇതു ചിലപ്പോൾ  ശരീരത്തിൽ  ചൊറിച്ചിൽ വരെ ഉണ്ടാക്കാറുണ്ട് . വളരെ ചെലവ് കുറഞ്ഞ ഈ കേശപരിപാലന രീതി ഒന്നു ശ്രമിച്ചു നോക്കു.






1. കുറച്ചു ഉലുവ (Fenugreek seed) എടുക്കുക . അതു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടു കുതിർക്കുക . രാവിലെ അതു അരയ്ചു എടുത്ത ശേഷം തലയോടിൽ തേയ്ക്കുക . കുറച്ചു മണിക്കൂർ നേരം അങ്ങനെ വെച്ചതിനു ശേഷം ശക്തി കുറഞ്ഞ ഷാംപൂ (Mild shampoo ) ഉപയോഗിച്ച് കഴുകി കളയുക.

2. തൈരും (curd) വെള്ള കുരുമുളക് പൊടിയും ( white pepper powder ) യോജിപ്പിച്ച ശേഷം തലയോടിൽ തേയ്ക്കുക . കുറച്ചു മണിക്കൂർ നേരം അങ്ങനെ വെച്ചതിനു ശേഷം ശക്തി കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. തൈരിനു താരനും മറ്റു ത്വക്ക് രോഗങ്ങള്ക്കും എതിരെ പ്രവർത്തിക്കാൻ ഉള്ള ഔഷദ ഗുണം ഉണ്ട് .

നല്ല പട്ടു പോലുള്ള മുടി (Silky Hair ) വേണം എന്നുന്ടെങ്ങിൽ ഇതൊന്നു ശ്രമിച്ചു നോക്കു

1. കുറച്ചു തുള്ളി തേൻ (Honey) ഒലിവ് എണ്ണയിൽ (Olive oil) മിക്സ്‌ ചെയ്ത ശേഷം തലമുടിയിൽ നന്നായി തേച്ച്‌ പിടിപ്പിക്കുക , അര മണികൂർ അങ്ങനെ വെച്ച ശേഷം ശക്തി കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

2. കുറച്ചു കട്ടതൈര് (Curd ) എടുത്തതിനു ശേഷം അതിൽ ഒരു മുട്ട കരു (Egg Yolk ) നന്നായി മിക്സ്‌ ചെയ്യുക. ഈ മിസൃതം മുടിയിൽ തേച്ച് പിടിപ്പിക്കുക . കുറെ കഴിഞ്ഞു അതു കഴുകി കളയുക.

TAGS: CHEAP REMEDIES FOR DANDRUFF TREATMENT - HOME MADE MEDICINES EFFECTIVE IN TREATING DANDRUFF - REMEDIES FOR SILKY HAIR

Comments

  1. ഈ സവോള ഒരു സംഭവമാണ്, കേട്ടോ!!!

    മികച്ച ആന്‍റി ഓക്സിഡന്‍റുകളായ സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും യോജിപ്പ് സവോളയ്ക്ക് ഔഷധഗുണം നല്‍കുന്നു. ചില സവോള ഗുണങ്ങള്‍ പറയാം

    1. മുടി കൊഴിച്ചിലിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്, സവോള. സവാളയുടെ ജ്യൂസെടുക്കുക. മുടിയില്‍നന്നായി എണ്ണ തേയ്ച്ച് മസാജ് ചെയ്ത ശേഷം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കെട്ടി വയ്ക്കുക. കുറച്ചു കഴിഞ്ഞ് സവാളയുടെ നീര് മുടിയില്‍ പുരട്ടുക. കുറച്ചു കഴിഞ്ഞ ശേഷം കഴുകി കളയുക.

    2. ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഇതിന്‍റെ ഈ കഴിവ് പ്രശസ്തവുമാണ്. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.

    3. സവാള നീരും തേനും ചേര്‍ത്ത് ചര്‍മ്മത്തില്‍ തേയ്ക്കുന്നത് ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും നല്ലതാണ്.

    4. ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും എന്നത് തെളിയിക്കപ്പെട്ടതാണ്.

    5. തേനീച്ച കുത്തിയാലോ പ്രാണികളോ, തേളോ കുത്തിയാലോ ഉള്ളിയുടെ നീരോ, ഉള്ളി അരച്ചതോ പുരട്ടിയാല്‍ മതി, നല്ലതാണ്.

    6. സവോളയ്ക്ക് ക്യാന്‍സര്‍ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

    http://www.eastcoastdaily.com/2014/09/02/savola/

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz