ഇന്ത്യയിൽ ബ്രിട്ടീഷ്‌ മാതൃകയിൽ ട്രാഫിക് ശിക്ഷ നിയമങ്ങൾ പരിഷ്കരിക്കുന്നു - പോയിന്റ് സമ്പ്രതായം നിലവില വരും - പിഴ തൂക കൂടും - British model Traffic violation penalty laws to be introduced in India

ഇന്ത്യയിൽ  ട്രാഫിക് ശിക്ഷ നിയമങ്ങൾ പരിഷ്കരിക്കുന്നു - ബ്രിട്ടീഷ്‌ മാതൃകയിൽ പോയിന്റ് സമ്പ്രതായം  നിലവില വരും - പിഴ തൂക കൂടും 


മോഡി  സർകാർ  ബ്രിട്ടീഷ്‌ മാതൃകയിൽ ഉള്ള ശക്തമായ  പുതിയ റോഡ്‌ സുരക്ഷാ നിയമങ്ങൾക്കു  ഉള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ഓരോ ട്രാഫിക് നിയമലംഗനങ്ങല്ക്കും  നിഛിത  പിഴയും  കൂടാതെ നഗറ്റീവ് പോയിന്റുകളും നല്കപ്പെടും. 12   പോയിന്റുകളിൽ കൂടുതൽ ആയാൽ ലൈസെൻസ് കാൻസെൽ  ചെയ്യപ്പെടും. ലൈസൻസിൽ 12 നെഗറ്റീവ് പോയിന്റുകൾ ഉണ്ടാകുമ്പോൾ അയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. സസ്‌പെൻഡ് ചെയ്യപെട്ടതിനുശേഷം ഒരു കൊല്ലം കഴിഞ്ഞു വീണ്ടും അയാള്ക്ക്‌  12 നഗറ്റീവ്   പോയിന്റു  കിട്ടിയാൽ  ലൈസൻസ് അഞ്ച് വർഷത്തേക്ക് ക്യാൻസൽ ചെയ്യും. ഒരു ലൈസൻസ് റദ്ദ് ചെയ്താൽ പുതിയ ലൈസൻസ് എടുക്കാൻ 25000 രൂപ ഫീസ് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്



പുതിയ റോഡ്‌ നിയമങ്ങൾ ഇങ്ങനെ :

ട്രാഫിക് സിഗ്നൽ തെറ്റിക്കുന്നവർ ഇനിമുതൽ  5000 രൂപ പിഴ നല്കേണം.  പുതിയ നിയപ്രകാരം ട്രാഫിക് ലൈറ്റ് ലംഘിച്ചാൽ 5000 രൂപ പിഴ നൽകേണ്ടി വരും.പുതിയ നിയപ്രകാരം ട്രാഫിക് ലൈറ്റ് ലംഘിച്ചാൽ 5000 രൂപ പിഴ നൽകേണ്ടി വരും. ( 3 പോയിന്റ് )

സീറ്റ്‌ ബെൽറ്റ്‌ / ഹെൽമെറ്റ്‌ ധരിക്കാത്തവർ ഇനിമുതൽ 2500 രൂപ പിഴ നല്കേണം  ( 3 പോയിന്റ് )

അമിത വേഗത്തിൽ കാറോടിച്ചാൽ 5000 രൂപ മുതൽ 25000 രൂപ വരെയായിരിക്കും പിഴ .  ( 2 / 3 പോയിന്റ് )

അശ്രദ്ധമായി വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തിൽ കുട്ടികൾ കൊല്ലപ്പെട്ടാൽ ഏഴ് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ നൽകണമെന്നാണ് റോഡ് സേഫ്റ്റി ട്രാൻസ്‌പോർട്ട് നിയമത്തിൽ പറയുന്ന പ്രധാന കാര്യം.

 മത്സര ഓട്ടം , റേസിങ്ങ്  തുടങ്ങിയവയ്ക്ക് കുറഞ്ഞ പിഴ 10000 രൂപയായിരിക്കും ( 10000 രൂപ മുതൽ 25000 രൂപ വരെ പിഴ ലഭിക്കാം )    ( 2 / 3 പോയിന്റ് )

ട്രാഫിക്‌ തടസം ഉണ്ടാക്കുന്ന ആളുകള് ഇനിമുതൽ മണിക്കൂറിനു 1000  രൂപ  വെച്ച് പിഴ നല്കേണ്ടി വരും

മദ്യപിച്ച് വാഹനം ഓടിച്ചാൽ 25,000 രൂപ പിഴ ഈടാക്കാനും ഇത് ആവർത്തിച്ചാൽ 50,000 രൂപ ഈടാക്കും 

ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചാൽ 10000 രൂപ  പിഴ.

രജിസ്‌ട്രേഷൻ ഇല്ലാത്ത വണ്ടി ഓടിച്ചാൽ പിഴ ഒരു ലക്ഷം (Rs 100000) ( 3 പോയിന്റ് )

 ഒരു ലൈസൻസ് റദ്ദ് ചെയ്താൽ പുതിയ ലൈസൻസ് എടുക്കാൻ 25000 രൂപ ഫീസ് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട് അല്ലെങ്ങിൽ 3 മാസം ജയിൽ വാസം  അല്ലെങ്ങിൽ  രണ്ടും കൂടി

മദ്യപിച്ചു വാഹനം  ഓടിക്കുന്നവർ  25000 രൂപ  മുതൽ 50000 രൂപ  വരെ പിഴ നല്കേണം  /  6 മാസം മുതൽ 1 കൊല്ലം വരെ ജയിൽ വാസം / രണ്ടും കൂടി / ലൈസൻസ് കാൻസൽ ചെയ്യപെടും . 100 മില്ലി ലിറ്റർ മൂത്രത്തിൽ 30 മുതൽ 100 വരെ മില്ലിഗ്രാം ആൽക്കഹോൾ കണ്ടെത്തിയാൽ 25000 രൂപ പിഴയോ ആറ് മാസം തടവോ രണ്ടും കൂടി ഒരുമിച്ചോ നൽകാം. ഇതിന് മുകളിൽ ആണ് മദ്യത്തിന്റെ അളവെങ്കിൽ 50000 രൂപ പിഴയും ഒരു വർഷം വരെ തടവും ആയിരിക്കും ശിക്ഷ.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് സ്‌കൂൾ ബസ് ഡ്രൈവർമാരാണെങ്കിൽ ശിക്ഷയുടെ കടുപ്പം കൂടും. ഇതിന് 50,000 രൂപ പിഴയും മൂന്നു വർഷം തടവും. 18നും 25നുമിടയിൽ പ്രായമുള്ളവരാണെങ്കിൽ ഉടൻ ലൈസൻസ് റദ്ദാക്കുകയും വേണമെന്നാണ് വ്യവസ്ഥ

നെഗറ്റീവ് പോയിന്റുകളുടെ  അടിസ്ഥാനത്തിൽ ലൈസൻസ് നഷ്ടപ്പെട്ട  ഡ്രൈവർമാർ  അത് വീണ്ടും തിരിച്ചു കിട്ടണമെങ്കിൽ കർക്കശമായ കടമ്പകളുള്ള ടെസ്റ്റ് പാസാകേണ്ടി വരും.

മദ്യപിച്ച് വണ്ടിയോടിക്കുന്നത് പിടിക്കപ്പെട്ടാൽ ഒറ്റയടിക്ക് ലൈസൻസ് റദ്ദാക്കാനുള്ള നടപടികള ഉണ്ടാകും കൂടാതെ  പിഴ ലഭിക്കും.

മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയാൽ കൊലക്കുറ്റത്തിനാകും കേസ് ചാർജ് ചെയ്യുക.






























TAGS: NEW INDIAN TRAFFIC VIOLATION PENALTY LIST - DRINK DRIVING PENALTY - UNAUTHORISED PARKING - ALCOHOL DRIVING PUNISHMENT IN INDIA - DRIVING OFFENCE PUNISHMENT - INDIAN PENALTY FOR VIOLATION OF TRAFFIC SIGNALS

Comments

  1. STRICT TRAFFIC VIOLATION PENALTIES AND PUNISHMENTS IN INDIA

    Govt of India is planning to implement a British model of traffic violation penalties in India

    Once a driver accumulates 12 negative points, his/her licence would be suspended for a year. If a driver whose licence has been suspended still commits offences and accumulates another 12 points, the licence would be cancelled for five years.

    Violation of traffic signals - Rs 500 fine and 3 negative points on his/ her licence

    fine of Rs 1,000 per hour on vehicle owners for disrupting traffic flow on any road.

    Rs 2,500 and negative points for not wearing helmet or seat belt.

    Over speeding : fine Rs 5000 - 10000 - 25000 ( 2/ 3 points)

    Racing : fine Rs 10000 - 15000 - 25000 ( 2/ 3 points)

    unauthorized driving : Rs 25000 fine

    Using of vehicle without registration : Rs One lakh (100000) (3 points)

    DRINK DRIVING PENALTIES
    ALCOHOL DRIVING PUNISHMENTS

    On testing a driver urine , if it contains 107 mg per 100 ml -- Rs 50000 fine / 6 months to One year in Jail / both - ( 3 negative points)

    30 - 80 and 81 to 150 mg / 100 ml breath ---- -- Rs 25000 fine / 6 months in Jail / both ( 3 negative points)

    If caught second time then drivers licence will be cancelled.


    If a driver whose licence has been suspended still commits offences and accumulates another 12 points, the licence would be cancelled for five years.

    ReplyDelete
  2. നിയമത്തിൽ പറയുന്ന മറ്റ് പ്രധാനപ്പെട്ട നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു:

    മൂന്നു തവണ ട്രാഫിക് സിഗ്നൽ തെറ്റിച്ചാൽ 15,000 രൂപ പിഴയും ഒരു മാസത്തേയ്ക്കു ലൈസൻസ് റദ്ദാക്കലും നിർബന്ധിത റിഫ്രഷർ പരിശീലനവും
    പിഴയിടലിന് അടിസ്ഥാനം ഗ്രേഡഡ് പോയിന്റ് സിസ്റ്റം
    മോട്ടോർ വെഹിക്കിൾ റഗുലേഷൻ ആൻഡ് റോഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ എന്ന സ്വതന്ത്ര ഏജൻസി രൂപീകരിക്കും. വാഹനങ്ങളുടെ ഡിസൈൻ നവീകരണത്തിന്റെ മേൽനോട്ടം, ലൈസൻസ് ഇരട്ടിപ്പ് തടയാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതടക്കം ഡ്രൈവിങ് ലൈസൻസ് നൽകാൻ ലളിതവൽക്കരിച്ച ഓട്ടോമേറ്റഡ് ഏകജാലകത്തിന്റെ ചുമതല എന്നിവ ഈ അഥോറിറ്റിക്ക്.
    ഏകീകൃത വാഹന റജിസ്‌ട്രേഷൻ സംവിധാനം, നാഷണൽ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് മൾട്ടിനാഷണൽ കോർഡിനേഷൻ അഥോറിറ്റി, ചരക്കു ഗതാഗതം-കടത്തുകൂലി നയം
    വാഹന സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ: വേഗം ക്രമീകരിക്കൽ, ഡ്രൈവറെ ഓർമപ്പെടുത്തൽ, ക്ഷീണം കണ്ടുപിടിക്കൽ തുടങ്ങിയവയ്ക്കുള്ള ഉപകരണങ്ങൾ
    അപകടത്തിൽ പെടുന്നവർക്ക് ഒരു മണിക്കൂറിനുള്ളിൽ ചികിത്സയും ധനസഹായവും നൽകുന്നതിനായി വാഹന അപകട ഫണ്ട്. നിർബന്ധിത ഇൻഷുറൻസിനും ഫണ്ട് ഉപയോഗപ്പെടുത്തും.
    വാഹന നിർമ്മാതാക്കൾക്കും ഗതാഗത വകുപ്പുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നിയമപാലന ഏജൻസികൾക്കും പ്രയോജനകരമായ സമഗ്ര ഡേറ്റാബേസ്. അനായാസകരമായി വാഹനം കൈമാറൽ
    കുറ്റം ചെയ്യുന്നതു കണ്ടുപിടിക്കാൻ ഇലക്‌ട്രോണിക് സംവിധാനം, കുറ്റം ആവർത്തിക്കുന്നവരുടെ വിവരം അറിയാൻ കേന്ദ്രീകൃത സംവിധാനം.
    ഹൈവേ ട്രാഫിക് റഗുലേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫോഴ്‌സ് രൂപീകരിക്കും. ഹൈവേ ട്രാഫിക്കിന്റെ മേൽനോട്ടം വഹിക്കുന്ന ഈ സേനാവിഭാഗത്തിന്റെ ചുമതല സംസ്ഥാന സർക്കാരുകൾക്കായിരിക്കും.
    ട്രാഫിക് സിഗ്നൽ ഉള്ള എല്ലാ സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ, ലൈസൻസ് ദുരുപയോഗം തടയൽ

    read more : http://www.marunadanmalayali.com/news/india/motor-vehicles-bill-in-next-session-of-parliament-3089

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz